സ്വര്‍ണം മുക്കാല്‍ ലക്ഷം കടന്നു; ആശങ്ക ഒഴിയാതെ ജ്വല്ലറി വിപണി
കേരളത്തില്‍ സ്വര്‍ണവില മുക്കാല്‍ ലക്ഷം കടന്നു. കഴിഞ്ഞ കുറച്ച് ദിവസമായി വില ഉയര്‍ന്നു വരികയാണ്.
ഇന്ത്യന്‍ രൂപ കൂടുതല്‍ വെല്ലുവിളി നേരിടുകയാണ്. മൂല്യം വീണ്ടും കുറഞ്ഞു. മാത്രമല്ല, ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയും വര്‍ധിച്ചു.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 75120 രൂപയായി. ഇന്നലെ 400 രൂപ വര്‍ധിച്ച പിന്നാലെയാണിത്. ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് 9390 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3382 ഡോളറായി. നേരത്തെ ഇതിനേക്കാള്‍ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം മുന്നേറും.
കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 75760 രൂപയാണ്. ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 7710 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6005 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3870 രൂപയുമായി. വെള്ളിയുടെ ഗ്രാം വില ഇന്ന് 126 രൂപയാണ്. കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി ഉയര്‍ന്ന നിരക്കായിരിക്കും.