EDAPPAL

നാൽപ്പത്തിമൂന്ന് വർഷത്തെ അങ്കണവാടി സേവനത്തിന് ശേഷം വിരമിക്കുന്ന പി ശ്രീദേവി (വസന്ത) ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി.

എടപ്പാൾ | നാൽപ്പത്തിമൂന്ന് വർഷത്തെ അങ്കണവാടി സേവനത്തിന് ശേഷം വിരമിക്കുന്ന പി ശ്രീദേവി (വസന്ത) ടീച്ചർക്ക് ജനകീയ യാത്രയപ്പ് നൽകി. നാല് പതിറ്റാണ്ട് കാലം കാലടി അങ്കണവാടിയിൽ സേവനം ചെയ്ത നാട്ടുകാരുടെ പ്രിയപ്പെട്ട ടീച്ചർക്ക് നൽകിയ ജനകീയ യാത്രയപ്പ് ചടങ്ങ് ഹൃദ്യമായഅനുഭവമായി മാറി. പ്രസ്തുത അങ്കണവാടിക്ക്സൗജന്യമായി സ്ഥലം വിട്ടുനൽകിയ വടക്കത്ത് വളപ്പിൽ മുഹമ്മദ്‌ എന്നിവരുടെ നാമദേയത്തിൽ സജ്ജമാക്കിയ വേദിയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾപങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കെ.ജി ബാബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ എം രജിത അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ മാഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു.വി വി മുഹമ്മദ്‌ കുട്ടി, ജയശ്രീ, കെ കെ ആനന്ദൻ,യൂനുസ് പാറപ്പുറം, കെ പി റസാക്ക്, ജയപ്രകാശ് കളരിക്കൽ, വി വി അലിക്കുട്ടി,അപ്പു കാലടി,സതീഷ് അയ്യാപ്പിൽ,നാസർ പുത്തൻ വീട്ടിൽ, റഫീഖ് വി വി, നബീൽ വി വി എന്നിവർ സംസാരിച്ചു.
ജനകീയ യാത്രയയപ്പ് കമ്മിറ്റിയുടെയും, നാട്ടുകാരുടെയും ഉപഹാരങ്ങൾ ടീച്ചർക്ക് കൈമാറി. വി പി മുസ്തഫ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button