റസാഖ് പാലെരി നയിക്കുന്ന പദയാത്ര മെയ് 10ന് തവനൂർ മണ്ഡലത്തിലെത്തും’
എടപ്പാൾ :നാടിൻ്റെ നന്മക്ക് നമ്മളൊന്നവണം എന്ന മുദ്രാവാക്യം ഉയർത്തിവെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നിക്കുന്ന സഹോദര്യ പദയാത്രക്ക് നാളെ (മെയ് 10ന്) മണ്ഡലത്തിൽ വൻ സ്വീകരണം നൽകുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .വൈകീട്ട് മൂന്ന് മണിക്ക് എടപ്പാൾ പൊന്നാനി റോഡിലെ പഴയ ബ്ലോക്ക് ഓഫീസ് പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടെയും കലാവിഷ്കാരങ്ങളുടെയും അകമ്പടിയോടെയുള്ള പദയാത്ര എടപ്പാൾ ചുങ്കത്ത് സമാപിക്കും.സംസ്ഥാന ജില്ല നേതാക്കൾ പ്രസംഗിക്കും .സമൂഹത്തിലെ വിത്യസ്ത മേഖലകളിൽ ശ്രദ്ധേയരായവരെ ചടങ്ങിൽ ആദരിക്കും. ഏപ്രിൽ 19 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച പദയാത്ര മെയ് 31 ന് കാസർകോഡ് സമാപിക്കും.
വെൽഫയർ പാർട്ടി ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ നെല്ലെ പാട്ട്, ട്രഷറർ അബ്ദു റബ്ബ്,പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ധീൻ എടപ്പാൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.