EDAPPALLocal news
സ്ത്രീധനത്തിനും സ്ത്രീ പീഢനത്തിനുമതിരെ ചുമർചിത്രം
എടപ്പാൾ: പഞ്ചായത്ത്സി ഡിഎസിനു കീഴിലെ ജൻഡർ റിസോഴ്സ് സെൻ്റർ സ്ത്രീധനത്തിനും
സ്ത്രീപീഢനത്തിനുമെതിരെ ചുമർചിത്ര പ്രചരണം നടത്തി. കുടുംബശ്രീ – ജിആർസി നടപ്പാക്കികൊണ്ടിരിക്കുന്ന സ്വാഭിമാൻ വാരാചരണത്തിൻ്റെ ഭാഗമായിട്ടാണ് ചുമർചിത്ര പ്രചാരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. എം പി ഷീന, ക്ഷമ റഫീഖ്,എംകെഎം ഗഫൂർ, ടി പി ശശികമാർ എന്നിവർ സംസാരിച്ചു. എടപ്പാൾ കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ സൈക്കോളജിസ്റ്റ് സി കെ ഹെന്ന സ്വാഗതം പറഞ്ഞു.