സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: വിപണി സജീവമാക്കാൻ തയ്യാറെടുത്ത് വ്യാപാരികൾ
May 17, 2023
എടപ്പാൾ: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിപണി സജീവമാക്കാൻ തയ്യാറെടുക്കുകയാണ് വ്യാപാരികൾ. ഓരോ ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിപണിയിൽ എത്തിച്ചാണ് വ്യാപാരികൾ കച്ചവടം സജീവമാക്കാൻ ഒരുങ്ങുന്നത്.പേന പെൻസിൽ പ്ലേറ്റ് നോട്ടുബുക്ക് ബാഗ് കുട ചോറ്റുപാത്രം വാട്ടർ ബോട്ടിൽ ഇവയാണ് വ്യത്യസ്തമായ വിലയിലും വർണത്തിലും വിപണിയിൽ ഉള്ളത്.