MARANCHERY

അബ്ദുൽ മനാഫ് പൊന്നാനി അനുസ്മരണാർത്ഥം സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി : അകാലത്തിൽ വിട പറഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗം അബ്ദുൽ മനാഫ് പൊന്നാനിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2022 ജൂലൈ മാസത്തിൽ എറണാകുളം വെച്ച് നടന്ന അപകടത്തിലാണ് പൊന്നാനിയുടെ രക്തദാന ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനി വിട പറഞ്ഞത്.റൈസിംഗ് വിമൺസ് വിംഗ് കോടഞ്ചേരിയും ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി എയ്ഞ്ചൽസ് വിംഗ് കമ്മിറ്റിയും സംയുക്തമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വെച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 37 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 7 പുതുരക്തദാതാക്കളും അഞ്ച് വനിതകളും ഉൾപ്പെടെ 27 പേർ സന്നദ്ധ രക്തദാനം നിർവഹിച്ചു, നിരവധി സുമനസ്സുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. റൈസിംഗ് വിമൻസ് വിംഗ് ഭാരവാഹികളായ ഷജീല, ഫജില, ഫസീല, ഷബ്ന, ഷമീല എന്നിവരും ബ്ലഡ് ഡോണേഴ്സ് കേരള താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. സ്ത്രീകൾ മാത്രമുള്ള ഒരു കൂട്ടായ്മ മുന്നിട്ടിറങ്ങി ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നും മാതൃകാപരമായ ഈ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ബി ഡി കെ ഭാരവാഹികൾ പറഞ്ഞു രക്തദാനം ചെയ്ത സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button