EDAPPAL

​സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ മലേഷ്യയിൽ മേളം അരങ്ങേറ്റം

​ജോഹോർ ജയ, മലേഷ്യ: കേരളത്തിന്റെ തനത് വാദ്യകലയായ പഞ്ചാരിമേളം, മലേഷ്യൻ മണ്ണിൽ അരങ്ങേറ്റം കുറിച്ചു. എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ മലേഷ്യയിലുള്ള വിദേശ ശാഖയിൽ ആണ് ഈ ചരിത്രപരമായ അരങ്ങേറ്റം നടന്നത്. ‘താളം’ എന്ന പേരിൽ അണിനിരന്ന വാദ്യസംഘത്തിന്റെ കന്നി പ്രകടനം, ഡിസംബർ 14-ന് മലേഷ്യയിലെ ജോഹോർ ജയ ഹാളിൽ വലിയ ആഘോഷത്തോടെ നടന്നു.
​ഒൻപത് മുതൽ 30 വയസ്സുവരെയുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന 44 പേരുടെ ഒരു വലിയ സംഘമാണ് ഈ അരങ്ങേറ്റത്തിൽ പങ്കെടുത്തത്. മലേഷ്യയിലെ ഏറ്റവും ആദ്യത്തെയും വലുതുമായ കേരളീയ വാദ്യസംഘമാണിത്.
​സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ഡയറക്ടറായ സന്തോഷ് ആലങ്കോടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശീലനവും അരങ്ങേറ്റവും നടന്നത്.
​വാദ്യകലാ സ്വപ്നം യാഥാർത്ഥ്യമായി
​മലേഷ്യയിൽ പഞ്ചാരിമേള പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ആശയം രാംദർശൻ മ്യൂസിക് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ സായിദർശന്റേതായിരുന്നു.
​സോപാനത്തിന്റെ കൃത്യമായ സിലബസ് പ്രകാരം, ആശാന്മാരായ മുരളി കണ്ടനകം, സന്തോഷ് ആലങ്കോട് എന്നിവരാണ് മലേഷ്യയിലെത്തി പരിശീലനം നൽകിയത്.
​സോപനത്തിലെ 11 കലാകാരന്മാർ ഈ അരങ്ങേറ്റത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് എത്തിച്ചേർന്നതും ഒരു വലിയ കാഴ്ച്ചയായിരുന്നു. ഈ അരങ്ങേറ്റം കേരളത്തിന്റെ ക്ലാസിക്കൽ കലാരൂപങ്ങളെ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button