VATTAMKULAM

സേഫ് വട്ടംകുളം പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

വട്ടംകുളം : ശുചിത്വ പരിശോധന നടത്തി. സേഫ് വട്ടംകുളം പദ്ധതിയുടെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എടപ്പാൾ, വട്ടംകുളം, നടുവട്ടം, നെല്ലിശ്ശേരി, വട്ടംകുളം ഭാഗങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി ,പച്ചക്കറി കടകൾ, എന്നിവിടങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി.ലൈസൻസ് , ഹെൽത്ത് കാർഡ്, പുകയില വിരുദ്ധ ബോർഡുകൾ, കുടിവെള്ള പരിശോധന റിപ്പോർട്ട്, ഹരിത കർമ്മസേന കാർഡ് എന്നിവ പരിശോധിച്ചു.ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകയില വിരുദ്ധ ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, സതീഷ് അയ്യാപ്പിൽ , കെ.ജി. നിനു , രേഷ്മ പ്രവീൺ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button