Palakkad

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ. പുലാമന്തോൾ വളപ്പിൽ ബഷീർ (68 )ആണ് മരിച്ചത്. ഇന്ന് ഉച്ച ക്ക് രണ്ട് മണിയോടെയാണ് ബഷീർ വീട്ടുവളപ്പിൽ വീണ് കിടക്കുന്നത് സമീപവാസികൾ കാണുന്നത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാതപത്തെതുടര്‍ന്നാണ് മരണമെന്നാണ് സംശയിക്കുന്നത്.പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപം ഏറ്റെന്നാണ് സംശയം. രാവിലെ വീട്ടിൽ നിന്നും സ്വന്തം വയലിലെ കൃഷിടത്തിലേക്ക് പോയതാണ് ബേബി. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് മരിച്ച ബേബി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button