EDAPPAL

“കുട്ടിക്കവിയരങ്ങ്” സമാപിച്ചു

എടപ്പാൾ : ലോക പുസ്തക ദിനത്തോടനുബന്ധിച്ച്മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറിയിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. യുവകവിയും എഴുത്തുകാരനും, സഞ്ജീവനം പുരസ്കാര ജേതാവുമായ അൻസിഫ് ഖുസ്രു വിശിഷ്ടാതിഥിയായി. മനാറുൽ ഹുദാ മാനേജർ മുഹമ്മദ് റഫീഖ് ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ഐഫോഡ് ബ്രൈനറി പ്രധാന മുദരിസ് ഷിയാസ് അഷ്‌റഫി അൽ അദവി ഉദ്ഘാടനം ചെയ്തു. റീഡിങ് ചലഞ്ച് വിജയിയായ സിനാൻ മണ്ണാർക്കാട് എന്ന വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി, മുപ്പതോളം വിദ്യാർഥികൾ അണിനിരന്ന “കുട്ടിക്കവിയരങ്ങ്” ശ്രദ്ധേയമായി.
മുഈനുദ്ദീൻ മാണൂർ, യാസീൻ പൊൽപ്പാക്കര, സുലൈത്ത് ഇന്ത്യനൂർ തുടങ്ങിയവർ നേതൃത്വം നൽകി.

പടം: കുട്ടികവിയരങ്ങ് കവി അൻസിഫ് ഖുസ്രു മുഖ്യ പ്രഭാഷണം നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button