തൃശ്ശൂർ: തൃശൂർ മണലൂരില്‍ മധ്യവയസ്കയുടെ മൃതദേഹം അയല്‍വാസിയുടെ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വേളയില്‍ വീട്ടില്‍ ലത (56)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നെയിലായിരുന്നു താമസം. ബിസിനസുകാരനായിരുന്ന ഭർത്താവിനെ 6 മാസം മുൻപ് ചെന്നൈയില്‍ വച്ച് കാണാതായതാണ്. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Related Articles
നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി.
October 15, 2026
14 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടം; കടലിൽ മുങ്ങിത്താഴ്ന്ന 14 തൊഴിലാളികൾക്ക് രക്ഷകരായി; ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ മാരിടൈം പുരസ്കാരം
October 13, 2026
Check Also
Close