CHANGARAMKULAM

സസ്നേഹം ഒരൂണ് ; എൻ.എസ്.എസ് വിദ്യാർത്ഥികൾ തെരുവിൽ അന്നദാതാക്കളായി

ചങ്ങരംകുളം : അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ‘സസ്നേഹം ഒരൂണ്’ എന്ന പേരിൽ പൊതിച്ചോറ് വിതരണം സംഘടിപ്പിച്ചു. എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായാണ് ഭക്ഷ്യ വിതരണം നടത്തിയത്. ഭക്ഷ്യവിതരണത്തിന് പുറമെ പതാക ഉയർത്തലും മറ്റ് വിപുലമായ പരിപാടികളും നടന്നു.

എടപ്പാൾ, ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കുറ്റിപ്പുറം റയിൽവേ സ്റ്റേഷൻ പരിസരത്തുമാണ് വിദ്യാർത്ഥികൾ ഭക്ഷണം വിതരണം ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും ആശരണരായ പാവപെട്ടവരെയും ലക്ഷ്യം വെച്ചുള്ള ഈ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്നതാണ് വിദ്യാർത്ഥികളുടെ ഇത്തരം ഇടപെടലുകൾ എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button