സരസ് മേളയിൽ വനസുന്ദരിയ്ക്ക് തിരക്കോട് തിരക്ക്
റെക്കോർഡ് വില്പന
ചാലിശ്ശേരി: സരസ് fcമേളയിലെ കുടുബശ്രീ മെഗാ ഭക്ഷ്യമേളയിൽ അട്ടപ്പാടി വനസുന്ദരിക്ക് വൻ തിരക്ക്. ഫുഡ് കോർട്ടിൽ വന സുന്ദരിയ്ക്ക് റെക്കോർഡ് വില്പനയാണ്. അഞ്ച് ദിനം കൊണ്ട് 51.51 ലക്ഷം കവിഞ്ഞു.ആവശ്യക്കാർ കൂടിയതോടെ മേളയിൽ രണ്ടാമതും സ്റ്റാളും തുടങ്ങി. അട്ടപ്പാടി കൂക്കം പാളയം ആദിവാസി ഉന്നതിയിലെ കുടുംബശ്രീ അംഗങ്ങളാണ് വന സുന്ദരി തയ്യാറാക്കുന്നത്.
പച്ചനിറത്തില്‍ തീന്‍മേശയിലേക്ക് എത്തുന്ന വനസുന്ദരി അട്ടപ്പാടി ആദിവാസി ഉന്നതികളിലെ തനത് വിഭവമാണ്. മസാലപൊടികള്‍ ഒന്നും ഇതിൽ ചേർക്കുന്നുമില്ല.പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പുതിനയും കാട്ടുജീരകവും പ്രത്യേക പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്ത വനസുന്ദരി വിഭവം ഏറെ രുചികരമാണ് എന്ന് മാത്രമല്ല,
ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.
അട്ടപ്പാടി ഉന്നതികളില്‍ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ പ്രധാന രുചിക്കൂട്ട്. ഒരു പ്ലേറ്റിന് 200 രൂപയാണ് വില. റസ്റ്റോറന്റുകളില്‍ ലഭ്യമല്ലാത്ത വനസുന്ദരിക്ക് ദിനം തോറും തിരക്കേറുകയാണ്.
ഫോട്ടോ അടിക്കുറിപ്പ്:
സരസ് മേള ഫുഡ് കോർട്ടിൽ അട്ടപ്പാടിയിൽ നിന്നുള്ള സംരംഭകർ വനസുന്ദരി ചിക്കൻ വിഭവം തയ്യാറാക്കുന്നു