Local newsPONNANI
സമ്പൂർണ ലോക്ഡൗൺ; നിശ്ചലമായി പൊന്നാനി
പൊന്നാനി: സമ്പൂർണ ലോക്ഡൗണിൽ രാവിലെ മുതൽ നഗരം നിശ്ചലം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. ആശുപത്രിക്കേസുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾക്കുള്ള യാത്ര, മെഡിക്കൽ ലാബുകൾ, മരുന്ന് വിൽക്കുന്ന കടകൾ, പാൽ, പത്രം എന്നിവയുടെ വിതരണം, മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ടവർ, കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ളവർ, ചരക്ക് വാഹനം എന്നിവയ്ക്ക് അനുമതി ഉണ്ട്.
കൂടാതെ ഹോട്ടലിൽ നിന്നു രാവിലെ 7 മുതൽ രാത്രി 7 വരെ പാഴ്സൽ സർവീസ് ഉണ്ട്. എല്ലാ സ്ഥലങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കാണ്.