CHANGARAMKULAMLocal news
ബൈക്കിലെത്തി പിടിച്ചുപറി: പ്രതിയെ അന്വേഷിച്ചു പോലീസ് എത്തിയത് ബൈക്ക് നഷ്ടപ്പെട്ട യുവാവിന് അരികിൽ
ചങ്ങരംകുളം :ബൈക്ക് നഷ്ടപ്പെട്ട് മനോവിഷമത്തിലായ ചങ്ങരംകുളം സ്വദേശിയായ യുവാവിനു മുന്നിൽ ചെറുതുരുത്തി പോലീസ് എത്തിയത് പിടിച്ചുപറിയിലെ പ്രതിയെ തിരഞ്ഞ്. ഞായറാഴ്ച കാലത്ത് ജോലിസ്ഥലമായ കോക്കൂരിൽ നിന്ന് ബൈക്ക് മോഷണം പോവുകയും ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുമ്പോഴാണ് നഷ്ടപ്പെട്ട ബൈക്കിലെത്തി പിടിച്ചുപറി നടത്തിയ സിസിടിവി ദൃശ്യം മടക്കം ശേഖരിച്ച് ആർ സി ഓണറെതേടിയെത്തിയത്. ബൈക്ക് നഷ്ടപ്പെട്ട വിവരം പരാതി നൽകി കാത്തിരിക്കുകയാണെന്ന് യുവാവ് അറിയിച്ചത്. ഇതോടെ പോലീസ് മടങ്ങിയെങ്കിലും ബൈക് മോഷ്ടിച്ച് പിടിച്ചുപറി നടത്തിയവരെ കണ്ടെത്തണം ആവശ്യമായി യുവാവിന്റെ സുഹൃത്തുക്കളും രംഗത്തെത്തി. ബൈക്ക് നഷ്ടപ്പെട്ട പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധനക്ക് വിധേയമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.