Local newsPONNANI

കൗൺസിലർമാരുടെ പ്രതിഷേധം ഫലംകണ്ടു; പൊന്നാനി നഗരം വില്ലേജ് ഓഫീസിൽ ഓഫീസർ ചാർജെടുത്തു

പൊന്നാനി: മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പൊന്നാനി നഗരം വില്ലേജ് ഓഫീസിൽ പുതിയ വില്ലേജ് ഓഫീസർ ചാർജെടുത്തു . പൊന്നാനി താലൂക്ക് ഓഫീസിലെ ഹെഡ് ക്ലർക്ക് കോട്ടയം സ്വദേശി ആർ.ദീപുരാജ് ആണ് ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടർന്ന് ചാർജെടുത്തത്. നഗരം വില്ലേജ് ഓഫീസിൽ രണ്ടുമാസത്തിലധികമായി ഓഫീസറില്ലാത്തതിനെ തുടർന്ന് രണ്ടുദിവസം മുൻപ് പൊന്നാനി നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button