EDAPPAL

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ : രാത്രി നടത്തം സംഘടിപ്പിച്ചു

Q

എടപ്പാൾ : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ ” ന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് വാർഡ് 9 ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. കാലടി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സപ്നസാഗർ ഉദ്ഘാടനം ചെയ്തു. സി.വി.കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ MV ഫർസാന, കമ്മ്യൂണിറ്റി കൗൺസിലർ എം.ശ്രീജ, VK ജാനകി, സി.വി.സന്ധ്യ, TP അപർണ, സി.വി.പ്രീത, TP സ്വപ്ന, ഷംന അയ്യാപ്പിൽ, ഗ്രാമ പഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, KG ബാബു, സെക്രട്ടറി പി.എം.ഷാജി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button