CHANGARAMKULAM

കല്ലുംപുറത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോയിൽ ഇടിച്ച് ചങ്ങരംകുളം സ്വദേശിയായ യുവാവിന് ഗുരുതരപരിക്ക്

പെരുമ്പിലാവ് കല്ലുംപുറത്ത് നിയന്ത്രണംവിട്ട ബൈക്ക് ഓട്ടോയിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.പരിക്കേറ്റ ചങ്ങരംകുളം ചിയാനൂർ സ്വദേശി ഏറത്തുവളപ്പിൽ മുഹമ്മദിന്റെ മകൻ റിഷാദ്(30)നെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ റിഷാദിനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം ഭാഗത്തുന്നും വന്ന ഓട്ടോ പഴഞ്ഞി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ചങ്ങരംകുളം ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button