CHANGARAMKULAM

മുജാഹിദ് സംസ്ഥാന സമ്മേളനം:ചങ്ങരംകുളത്ത് ടേബിൾ ടോക്ക് സംഘടിപ്പിച്ചു

ചങ്ങരംകുളം : മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കേരളീയ നവോത്ഥാന ചരിത്രത്തിൽ മുജാഹിദ് പ്രസ്ഥാനം വഹിച്ച പങ്ക് ഏറെ മഹത്തരമാണെന്ന് ആലംങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിൽ ഡിസം : 29,30, 31 ജനു 1 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന 10-ാമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ പ്രചാരണാർത്ഥമാണ് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വെച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്. കെ.ഹമീദ് മാഷ് അദ്ധ്യക്ഷത വഹിച്ചു,പി.പി.എം അഷ്റഫ് ഹസീബ് മദനി, വി.മുഹമ്മദുണ്ണി ഹാജി, കുഞ്ഞുമുഹമ്മദ് പന്താവൂർ കെ.വി.മുഹമ്മദ് മൗലവി, ഷാനവാസ് വട്ടത്തട്ടർ, കെ.വി.ഷമീർ, അഡ്വ: സിദ്ധീഖ് പന്താവൂർ തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button