CHANGARAMKULAM
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം:യുവാവ് അറസ്റ്റിൽ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയിൽ വീട്ടിൽ അൻസാർ (35 )നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സ്കൂൾ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്.സബ് ഇൻസ്പെക്ടർ ശ്രീജിത്ത്.ഡി, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇകെ, രവികുമാർ, നിബു നെപ്പോളിയൻ,വിനീത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.