CHANGARAMKULAM

ഡോ. വി മോഹനകൃഷ്ണനെ ആദരിച്ചു

ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള 2023 ലെ സംസ്ഥാന അവാർഡ്, കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി. മോഹനകൃഷ്ണനനെ കാണി ഫിലിം സൊസൈറ്റി പ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും
ചേർന്ന് ആദരിച്ചു. കാണി സിനിമയിൽ വെച്ചു നടന്ന അനുമോദനച്ചടങ്ങിൽ അനുശ്രീ നാരായണനും ഉമാശങ്കറും സോപാന സംഗീതം അവതരിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ചു. പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം
IFFT തുടങ്ങിയവയുടെ ഡയറക്ടർ ചെറിയാൻ ജോസഫ്, ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ഷഹീർ, കെ കെ ലക്ഷ്മണൻ , ജയരാജ് മൂക്കുതല, കാണി പ്രസിഡന്റ്‌ ജബ്ബാർ ആലങ്കോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കൺവീനർ സോമൻ ചെമ്പ്രേത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു, ഷീല പി ബി നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് പ്രസാദ് പൊന്നാനി അവതരിപ്പിച്ച ഗസൽ സന്ധ്യ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button