തിരൂർ

തിരൂർ പോലീസ് സ്റ്റേഷൻ സന്ദർശനം:കുരുന്നുകൾക്ക് പാഠപുസ്തകത്തിന് അപ്പുറത്തൊരു പുതിയ പാഠമായി

തിരൂർ: നിയമസംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ തിരൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് പാഠപുസ്തകത്തിന് അപ്പുറത്തൊരു അനുഭവപാഠമായി വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും നിറച്ചു.

ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനായി പ്രശസ്തമായ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയ കുട്ടികളെ സ്നേഹപൂർവ്വം സ്വീകരിച്ചു. പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. സ്ത്രീകളെയും കുട്ടികളെയും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് പോലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സബ് ഇൻസ്പെക്ടർ മിഥുൻ ക്ലാസ്സെടുത്തു.

പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങൾ , സുരക്ഷാ സംവിധാനങ്ങൾ , സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിചയപ്പെടുത്തി
കുട്ടികൾ ആകാംക്ഷയോടെയും കൗതുകത്തോടെയും പോലീസ് സ്റ്റേഷനിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.

പാട്ട് പാടിയും ചിരിയിലും നിറഞ്ഞ സന്തോഷ നിമിഷങ്ങൾ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പങ്കുവെച്ച കുട്ടികൾക്ക് പോലീസ് മധുരവും നൽകി.

പോലീസ് ഉദ്യോഗസ്ഥരായ അഫ്‌സൽ, അനീഷ്, വിനീത്, അധ്യാപകരായ എ. പ്രേമ, സി.എം.എസ്. നൂഫിയ, പി. ദീപ, പി. ശൈഭ, ലിജിന, രോഹിണി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button