PONNANI

കര്‍മ്മ റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുഴയോര ഭാഗത്ത് സര്‍വ്വേ നടത്തണമെന്ന് പി നന്ദകുമാര്‍ എം. എല്‍. എ

പൊന്നാനി : കര്‍മ്മ റോഡരികിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുഴയോര ഭാഗത്ത് സമഗ്ര സര്‍വ്വേ നടത്തണമെന്ന് പി നന്ദകുമാര്‍ എം. എല്‍. എ. പുഴയോരത്ത് കയ്യേറിയ മുഴുവന്‍ ഭൂമിയും ഉടന്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭൂമികളുടെ രേഖകള്‍ കൃത്യമായി പരിശോധിക്കാന്‍ തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം വില്ലേജ് ഓഫീസര്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. നിരവധി ടൂറിസം പദ്ധതികളാണ് നിളയോരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് പല സ്വകാര്യ വ്യക്തികളും കയ്യേറ്റം നടത്താന്‍ ശ്രമിക്കുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ രംഗത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button