EDAPPAL
ഇരുവൃക്കകളും തകരാറിലായ സ്വകാര്യ ബസ് ഡ്രൈവർ പ്രമോദ് ചികിത്സാസഹായ നിധിയിലേക്ക് യുവധാരയുടെ കൈത്താങ്ങ്.
ഇരു വൃക്കകളും നഷ്ടമായ എടപ്പാൾ പൂക്കരത്തറ സ്വദേശി താഴത്തേതിൽപ്രമോദിൻ്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായി കോലൊളമ്പ് യുവധാര ക്ലബ്ന്റെ കൈത്താങ്ങ്.
പ്രമോദ് ന്റെ ചികിത്സക്കായി സമാഹരിച്ച 131160 രൂപ യുവധാര ചാരിറ്റി കൺവിനർ രാജേഷ് വി എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സുബൈദ ടീച്ചർക്ക്കൈമാറി. ചടങ്ങിൽ ബ്ലോക് മെമ്പർ അനീഷ്, പഞ്ചായത്ത് മെമ്പർമാരായ കുമാരൻ, ആഷിഫ്, ക്ലബ് ഭാരവാഹികളായ സജീവ് കെ നൈനാൻ സിറിൽ മുസ്തഫ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.