PONNANI
വള്ളം മറിഞ്ഞ് മുങ്ങി മരിച്ച മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ
പൊന്നാനി :ഫൈബർ വള്ളം മറിഞ്ഞ് മുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ. പൊന്നാനി സ്വദേശി ചന്തക്കാരന്റെ ഇബ്രാഹിം, തെക്കേപ്പുറം സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലി എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം ധനസഹായം നൽകി.
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് രണ്ടു കുടുംബങ്ങളുടേയും വീട്ടിലെത്തി പി നന്ദകുമാർ എംഎൽഎ കൈമാറി. ഒക്ടോബർ 15നാണ് ഫൈബർ വള്ളം തകർന്ന് ഇവരെ കാണാതായത്. ഒരാൾ രക്ഷപ്പെട്ടിരുന്നു. മുക്കാടി സ്വദേശി പറമ്പിൽ ഹംസകുട്ടിയാണ് രക്ഷപ്പെട്ടത്. വള്ളത്തിന്റെ ഉടമകൂടിയായ കുഞ്ഞിമരക്കാരിയാക്കാനകത്ത് ബീരാനെ ഇതുവരെ കണ്ടെത്താനായില്ല.