PUBLIC INFORMATION
ശബരിമലയിലെ തിരക്ക് നിയന്ത്രണം; നാളെ പമ്പയിൽ പ്രത്യേക യോഗം
ശബരിമലയിൽ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നാളെ പമ്പയിൽ പ്രത്യേക യോഗം. ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് പ്രത്യേകം യോഗം ചേരുന്നത്. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം കൊണ്ടുവന്നതോടെ ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉള്ളതിനാൽ യോഗത്തിന് അനുമതി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. പോലീസ്, റവന്യൂ ഉൾപ്പെടെ വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, തിരക്ക് നിയന്ത്രിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ എന്നിവയെല്ലാം യോഗം ചർച്ച ചെയ്യും. നാളെ രാവിലെ 10 മണിക്കാണ് യോഗം നടക്കുക.