CHANGARAMKULAM

തോടുകളും വയലുകളും വറ്റി വരളുന്നു ആശങ്കയോടെ കർഷകർ

ചങ്ങരംകുളം:അപ്രതീക്ഷിതമായി തോടുകളും വയലുകളും വറ്റിയതോടെ കൃഷിറക്കാൻ കഴിയാതെ കുഴയുകയാണ് കർഷകർ.ഇത്തവണ സാമാന്യം മഴ ലഭിച്ചെങ്കിലും മഴ നിന്ന് ആഴ്ചകൾ കഴിയുമ്പോഴേക്കും പലയിടത്തും വയലുകളും തോടുകളും വറ്റിയതാണ് കർഷകരെ വലക്കുന്നത്.നടീലിന് തയ്യാറായ ഞാറുകൾ നടാൻ പോലും പല കർഷകർക്കും കഴിഞ്ഞിട്ടില്ല.പലരും കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്ന് മോട്ടോർ വെച്ച് വെള്ളം അടിച്ചാണ് നടീൽ പൂർത്തിയാക്കുന്നത്.നടീൽ വൈകുന്നത് വേനൽ കടുക്കുന്നതിന് മുമ്പ് കൊയ്തിന് കഴിയാതെ വരുമെന്നും വലിയ രീതിയിൽ നഷ്ടങ്ങൾ സംഭവിക്കുമെന്നുമാണ് കർഷകരുടെ ആശങ്ക.കഴിഞ്ഞ വർഷങ്ങളിൽ പ്രളയം മൂലം കൃഷിക്ക് വ്യാപക നഷ്ടങ്ങൾ സംഭവിച്ചിരുന്നു.ഇത്തവണ വരൾച്ചയാണ് കർഷകരെ കാത്തിരിക്കുന്നതെന്നാണ് ആശങ്ക പരത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button