EDAPPAL

വോട്ടർ പട്ടികയിൽ തിരിമറി; പ്രതിഷേധവുമായി ബി.ജെ.പി

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ചു ബി.ജെ.പി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി രംഗത്ത്. പഞ്ചായത്തിലെ നാലാം വാർഡ് ആയ ചേകനൂരിൽ നിന്ന് അഞ്ചാം വാർഡ് ആയ പോട്ടൂരിലേക്ക് പുതുക്കിയ വാർഡ് പരിധി ലംഘിച്ചു കൊണ്ട് 270 ൽ പരം വോട്ടർമാരെ അനധികൃതമായി ചേർത്തുകൊണ്ട് പഞ്ചായത്ത്‌ ഭരിക്കുന്ന വലതു പക്ഷവും ഉദ്യോഗസ്ഥരെ സ്വാധീനി ച്ചു ഇടതു പക്ഷവും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നാലാം വാർഡ് ചേകനൂർ യു.ഡി.എഫിനും അഞ്ചാം വാർഡ് പോട്ടൂർ എൽ.ഡി
എഫിനും വിജയസാധ്യത ഉണ്ടാക്കുന്നതിനു വേണ്ടി പരസ്പരം സഹകരിച്ചു കൊണ്ട് വാർഡിലെ വോട്ടർമാരെ വിഡ്ഢികളാക്കി കൊണ്ട് നടത്തുന്ന രാഷ്ട്രീയ ഒത്തുകളിക്കെതിരെ ബി.ജെ.പി നിയമനടപടികളിലേക്ക്പോകുമെന്നും ബി.ജെ.പി തവനൂർ മണ്ഡലം പ്രസിഡന്റ്‌ പി.പി സുജീഷ്, ബി.ജെ.പി പഞ്ചായത്ത്‌ പ്രസിഡന്റ് മണികണ്ഠൻ തടത്തിൽ, രാജഗോപാൽ, രഘു, ആദാവിൽ മോഹനൻ, പ്രദീപ് പോട്ടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button