MARANCHERY

എരമംഗലത്ത് ഉണർവ് കിസാൻ മേള ആരംഭിച്ചു

മാറഞ്ചേരി | പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിൽ കൃഷി വകുപ്പ് ആത്മ മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉണർവ് കിസാൻ മേളയ്ക്ക് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. സൗദാമിനി അധ്യക്ഷയായി.
വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടയിൽ ഷംസു, ജില്ലാ പഞ്ചായത്ത് അംഗം എ. കെ. സുബൈർ, മജീദ് പാടിയോടത്ത്, ടി. ആശാലത, താജുന്നിസ പി.വി., കെ. സി. ഷിഹാബ്, ജോയിൻ്റ് ബി.ഡി.ഒ റാഫി തോമസ് എന്നിവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് പദ്ധതി വിശദീകരിച്ചു.
മേളയിൽ കാർഷിക പ്രദർശനങ്ങൾ, വിപണനം, മൂല്യവർദ്ധിത ഉൽപ്പാദനസാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ, കലാപരിപാടികൾ എന്നിവയും നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button