ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൊബൈൽ ഫോൺ പൊട്ടിത്തെറി ഒഴിവാക്കാം; മാർഗനിർദേശവുമായി കേരള പൊലീസ്
April 26, 2023
ചെറിയ ചില കാര്യങ്ങളിലെ കരുതല്‍ നമ്മുടെ കയ്യിലെ മൊബൈല്‍ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കുംമൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു എട്ടുവയസ്സുകാരി മരിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്. മൊബൈല്‍ ഫോണ്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്പോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാര്‍ജ് പെട്ടെന്ന് തീരുന്നു, ചാര്‍ജ് കയറാന്‍ താമസം എന്നിവയാണ് മൊബൈല്‍ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചനയെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.അതിവേഗം ചാര്‍ജ് കയറുന്ന അഡാപ്റ്ററുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ തെരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ലഭിക്കുന്ന ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കി.