KERALALocal news

യാത്രക്കാർക്ക് താത്കാലികാശ്വാസം : ജബൽപുർ-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് തിരൂരിൽ നിർത്തി

തിരൂർ : കാത്തിരിപ്പിനു വിരാമമിട്ട് ജബൽപുർ-കോയമ്പത്തൂർ-ജബൽപുർ സ്‌പെഷ്യൽ സൂപ്പർഫാസ്റ്റ് തീവണ്ടി ഞായറാഴ്‌ച തിരൂർ സ്റ്റേഷനിൽ നിർത്തി. തിരൂരിൽ ഞായറാഴ്‌ച രാവിലെ 10.18 എത്തി 10.20-ന് യാത്ര തുടരേണ്ട ഈ തീവണ്ടി നാലുമണിക്കൂർ വൈകിയാണ് ഇവിടെയെത്തിയത്. ഉച്ചയ്ക്ക് 2.30-ന് തിരൂരിലെത്തിയ തീവണ്ടി 2.32-നാണ് തിരൂർ വിട്ടത്.തീവണ്ടിക്ക് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു ഉത്തരവിറങ്ങിയ ആദ്യ സർവീസായിരുന്നു ഇത്.കോവിഡ് കാലത്തിനു മുൻപ്‌ തിരൂരിൽ സ്റ്റോപ്പുണ്ടായിരുന്ന ഈ പ്രത്യേക തീവണ്ടിക്ക് കോവിഡാനന്തരം കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരത്തിൽ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ തിരൂരിലെ സ്റ്റോപ്പ് എടുത്തുകളഞ്ഞിരുന്നു. ഇത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.റെയിൽ യൂസേഴ്സ് ഫോറം ഉൾപ്പെടെ യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും മാധ്യമങ്ങളും ഇടപെട്ടതോടെയാണ് രണ്ടുമാസത്തിനുശേഷം റെയിൽവേ തിരൂരിൽ വീണ്ടും സ്റ്റോപ്പ് അനുവദിച്ചത്. ഇ.ടി. മുഹമ്മദ്ബഷീർ എം.പി. ഈ തീവണ്ടിക്ക് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ ഏറെ പരിശ്രമിച്ചിരുന്നു. ദീർഘദൂര തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ്പില്ലാത്തതിന്റെ ദുരിതത്തെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button