CHANGARAMKULAM

വെൽഫെയർ പാർട്ടി സംസ്ഥാന സാഹോദര്യ പദയാത്ര വിജയിപ്പിക്കും

ചങ്ങരംകുളം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്രക്ക് മാറഞ്ചേരിയിൽ നൽകുന്ന മണ്ഡലം സ്വീകരണവും പൊതുസമ്മേളനവും വിജയിപ്പിക്കാൻ ആലങ്കോട് പഞ്ചായത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

സംസ്ഥാന ജാഥയുടെ പ്രചാരണത്തോടനുബന്ധിച്ച് ആലങ്കോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ.വി. മുജീബ് കോക്കൂരിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 27ന് പദയാത്ര നടത്തും.

വളയംകുളത്തു നിന്ന് ആരംഭിക്കുന്ന പദയാത്രക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

സ്വാഗതസംഘം രൂപവൽക്കരണ യോഗം പൊന്നാനി മണ്ഡലം പ്രസിഡണ്ട് പി. മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്തു. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. പി. ഇസ്മായിൽ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, സലിം പുത്തൻപുരക്കൽ, റുക്സാന ഇർഷാദ്, സി.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button