EDAPPALLocal news

വെല്ലുവിളി ഏറ്റെടുത്ത് ഹരിത കർമ്മ സേന: നിമിഷ നേരം കൊണ്ട് മാലിന്യം നീക്കം ചെയ്തു

എടപ്പാൾ: മാലിന്യം നിറച്ച് ശുചീകരണത്തിന് വെല്ലുവിളിയായിരുന്നു പ്രദേശം ഹരിത കർമ്മ സേന നിമിഷനേരം കൊണ്ട് ശുചീകരിച്ചു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ മേൽപ്പാലത്തിന് താഴെയായിരുന്നു മാലിന്യം തള്ളി വൃത്തിഹീനമായിരുന്നത്. ഏറെ നാളായി വേസ്റ്റുകൾ കൂടി കിടന്നിരുന്ന ഇവിടെ മദ്യപാനികളും താവളമാക്കിയിരുന്നു. പഴകിയ ഭക്ഷണവും വസ്ത്രങ്ങളും ചാക്ക് കെട്ടുകളും കുപ്പികളും നിറഞ്ഞതോടെ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയായിരുന്നു. ഈ പ്രദേശമാണ് വട്ടംകുളം ഹരിത കർമ്മ സേനയുടെ ശ്രമഫലമായി സുന്ദരമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button