CHANGARAMKULAM

വൃക്ക മാറ്റിവെക്കാൻ സഹായം തേടുന്നു

ചങ്ങരംകുളം: ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കോക്കൂർ സ്വദേശിക്ക് വൃക്ക മാറ്റിവെക്കാൻ നാട്ടുകാരുടെ കാരുണ്യം തേടുന്നു. നാലകത്ത് സത്താറിനാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സകൾക്കും സാമ്പത്തിക സഹായം സ്വരൂപിക്കാൻ ചികിത്സാ സഹായ സമിതിക്ക്‌ രൂപം നൽകിയത്. പി.എ. അബ്ദുസ്സലാം (ചെയർമാൻ), വി.വി. അഷ്‌റഫ്‌ മാസ്റ്റർ (കൺവീനർ), വി. മുഹമ്മദ് ഹസ്സൻ (ട്രഷ) എന്നിവരാണ്‌ ഭാരവാഹികൾ.
കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിൽ ചികിത്സയിലാണ് സത്താർ. ഭാര്യയാണ് വൃക്ക നൽകുന്നത്. ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കും 15 ലക്ഷം രൂപയാണ് ചെലവ്‌. സഹായം നൽകേണ്ട അക്കൗണ്ട്‌ വിവരം: Sathar Chikilsa Sahaya Samithi, Indian Overseas Bank, Changaramkulam, Account No: 357301000006992, IFSC Code: IOB0003573. ഗൂഗ്ൾ പേ: 9961763738 (V.V. Mohamed Ashraf)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button