മലപ്പുറത്ത് ചാപ്പനങ്ങാടിയിൽ വീടിനു തീ പിടിച്ചു;ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു
മലപ്പുറം ചാപ്പനങ്ങാടിയിൽ വീടിനു തീ പിടിച്ചു ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചു.
ഇന്ന് പുലർച്ചെ 2 മണിയോടെ ചാപ്പനങ്ങാടി പുതുമണ്ണിൽ മുഹമ്മദ് മുസ്തഫയുടെ വീടിനാണ് തീ പിടിച്ചത്.
തുടർന്ന് വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ
ഒടുക്കിക്കുടി തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ മലപ്പുറം അഗ്നിരക്ഷാസേന ഓഫീസിൽ വിവരമറിയിക്കുകയും ഇതിൻറെ അടിസ്ഥാനത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
ഇതിനായി മലപ്പുറം അന്ഗ്നിശമന നിലയത്തിലെ രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ
സംഭവം സ്ഥലത്തു എത്തിയിരുന്നു.
തുടർന്ന് സേനാംഗങ്ങളുടെ നീണ്ട ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി നിയന്ത്രണവിധേയമായത്.
അതേസമയം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ മൂലം തീ മറ്റു ഇടങ്ങളിലേക്ക് പടർന്നു പിടിക്കാതെ വൻ അപകടമാണ് ഒഴിവായത്.
വീടിനോട് ചേർന്ന് വിറകുപുരയിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത് എന്നാണ്
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
തിപിടത്തത്തിൽ വീടിന്റെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും വിറകുപുരയിൽ ഉണ്ടായിരുന്ന അലങ്കാര പക്ഷികളും
വാഷിങ് മെഷീനും ഉൾപ്പെട്ടിട്ടുണ്ട്.
അപകടത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മാഈൽ ഖാന്റെ നേതൃത്വത്തിലാണ്
രക്ഷാപ്രവർത്തനം നടത്തിയത്.
സീനിയർ ഫയർ ഓഫീസർ സജികുമാർ, നിഷാദ്. കെ, മുഹമ്മദ് ഫാരിസ് കെ. സി, നിസാമുദ്ധീൻ, സാലിഹ് കെ. ടി, അബ്ദുൽ മുനീർ, അൻവർ സിപി, ഹോംഗാർഡ് മുരളി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.