EDAPPAL

വി.ടി ഭട്ടതിരിപ്പാടിന്റെ നാൽപതാം ചരമ വാർഷികാനുസ്മരണം നടത്തി

കൂറ്റനാട് : ഇരുപതാം നൂറ്റാണ്ടിന്റെ സമര കാഹളം ശ്രവിച്ച പ്രബുദ്ധനായ അരാജകവാദിയായിരുന്നു യുഗപ്രഭാവനായ വി.ടി ഭട്ടതിരിപ്പാട് എന്ന് പ്രശസ്ത കവിയും പ്രഭാഷകനുമായ മാധവൻ പുറച്ചേരി പ്രസ്താവിച്ചു. യുവ കലാസാഹിതിയുടെ നേതൃത്വത്തിൽ നാല്പതാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി വി.ടിയുടെ വീട്ടുമുറ്റത്ത് സംഘടിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.സി ഗംഗാധരൻ അദ്ധ്യക്ഷനായി. യുവ കലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം സതീശൻ മുഖ്യ പ്രഭാഷണം നടത്തി. വി.ടിയുടെ മകൻ വി.ടി വാസുദേവൻ, കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂർ, മോഴിക്കുന്നം ബ്രഹ്മദത്തൻ, പ്രൊഫ: കെ.സി അരുണ, കവി ചന്ദ്രൻ കക്കാട്ടിരി തുടങ്ങിയവർ പ്രസംഗിച്ചു. യുവകലാസാഹിതി മണ്ഡലം സെക്രട്ടറി ധനീഷ് അരേകത്ത് സ്വാഗതവും ചിത്രകാരൻ വി.ബാലൻ മാഷ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button