EDUCATION

180 രാജ്യങ്ങളുടെ അംഗീകാരമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആകാന്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

ലോകത്തെ 180ല്‍ പരം രാജ്യങ്ങളില്‍ അംഗീകാരം ഉള്ള അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് എന്നറിയപ്പെടുന്ന എസിസിഎ (ACCA) കോഴ്‌സ് ഓണ്‍ലൈനായി പഠിച്ച് മൂന്നു വര്‍ഷം കൊണ്ട് ഒരു ഗ്ലോബല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാനാവുള്ള സുവര്‍ണാവസരമാണ് ഫാക്പൂള്‍ ലേണിംഗ് വെഞ്ച്വേഴ്‌സും ഡികെലേണര്‍ ആപ്പും (DKLEARNR) ചേര്‍ന്ന് ഒരുക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ആന്‍ഡ് ഫിനാന്‍സ് (എല്‍എസ്ബിഫ്) എന്ന വിഖ്യാത സ്ഥാപനത്തിന്റെ കോഴ്‌സുകളാണ് പഠനത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന, മികച്ച കരിയര്‍ ലക്ഷ്യമിടുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഫാക്പൂള്‍ അവതരിപ്പിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ഇരുപത്തിയൊന്നാം വയസ്സില്‍ ഒരു ആഗോള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാനുള്ള വഴിയാണ് നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ തുറന്നിടുന്നത്. കോഴ്‌സുമായി ബന്ധപ്പെട്ട സംശയങ്ങളും വിശദാംശങ്ങളും പരിശോധിക്കാം…

ACCA പഠിക്കാനുള്ള മിനിമം യോഗ്യത

എസ്എസ്എല്‍സി പാസായ ഏതൊരു വിദ്യാര്‍ത്ഥിക്കും ACCA UK യുടെ ഫൗണ്ടേഷന്‍ കോഴ്‌സായ FIA  (Foundation In Accountancy ) ചെയ്യാം. മൂന്ന് വിഷയങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1. ബിസിനസ് ടെക്‌നോളജി
2. മാനേജ്‌മെന്റ് എക്കൗണ്ടിംഗ്
3. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്

 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ കൊമേഴ്‌സ് ക്ലാസുകളില്‍ നേടുന്ന വിദ്യാഭ്യാസം ഈ ഫൗണ്ടേഷന്‍ കോഴ്‌സുകളിലൂടെ ലഭ്യമാകും.

എത്ര വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാം?

FIA ആദ്യഘട്ടം 6 മാസത്തിനകം പൂര്‍ത്തീകരിക്കാം. ബാക്കി വിഷയങ്ങള്‍ 2-2.5 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കാം. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലും കുറഞ്ഞ കാലം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ എസിസിഎ ബിരുദം കൈവശമാക്കാം.

സിഎ കോഴ്‌സ് 6 വര്‍ഷമെടുക്കും എന്നാണല്ലോ കേട്ടിട്ടുള്ളത്? ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി വളരെ ബുദ്ധിമുട്ടാണെന്നും ആരും പാസാകാറില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്

ഇന്ത്യന്‍ സിഎ പാസാവാന്‍ 6 വര്‍ഷത്തോളം എടുക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. ഓരോ വിഷയങ്ങള്‍ മാത്രം പാസ് ആയാല്‍ പോര, അത് ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പില്‍ 50% മാര്‍ക്കും നേടണം വിജയിക്കാന്‍. അതിനാല്‍ ഇന്ത്യന്‍ സിഎയില്‍ വിജയ സാധ്യത വളരെ കുറവാണെന്നത് യാഥാര്‍ത്ഥ്യമാണ്.അതുകൊണ്ടാണ് സിഎ ബുദ്ധിമുട്ടാണെന്ന് പൊതുവെ പറയുന്നത്.

എന്നാല്‍ ACCA യില്‍ ഓരോ പേപ്പറും പ്രത്യേകം എഴുതി പാസാകാന്‍ അവസരമുണ്ട്. ആഗോള തലത്തില്‍ നോക്കിയാല്‍ എസിസിഎ കോഴ്‌സില്‍ 50% ത്തോളം വിജയസാധ്യതയുമുണ്ട്. ഇന്ത്യന്‍ സിഎ എടുക്കുന്നതിനേക്കാള്‍ പാതി സമയമേ വേണ്ടി വരൂ എന്നതും ആഗോള തൊഴില്‍ സാധ്യതയും സവിശേഷതയാണ്.

ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് ACCA കോഴ്‌സ് പഠിച്ച് പാസാവാന്‍ പറ്റുമോ?

തീര്‍ച്ചയായും. എല്ലാ ദിവസവും 2-4 മണിക്കൂര്‍ പഠനത്തിനായി ചെലവഴിച്ചാല്‍ ഏതൊരു ശരാശരി വിദ്യാര്‍ത്ഥിക്കും എസിസിഎ നിഷ്പ്രയാസം പാസാവാനാവും. ഫാക്പൂളിന്റെ ഡികെലേണര്‍ ആപ്പ് നിങ്ങളെ പഠനത്തില്‍ സഹായിക്കും.

അക്കൗണ്ടന്‍സിയില്‍ അടിസ്ഥാന യോഗ്യത ഇല്ലാത്തവര്‍ക്ക് എസിസിഎ ചെയ്യാന്‍ സാധിക്കുമോ?

തീര്‍ച്ചയായും. ഇവര്‍ക്ക് അക്കൗണ്ടന്‍സിയുടെ അടിസ്ഥാന പാഠങ്ങള്‍ ഡികെലേണര്‍ ആപ്പ് വഴി നല്‍കും.

എത്ര വിഷയങ്ങളാണ് ACCA കോഴ്‌സിനുള്ളത്?

13 വിഷയങ്ങളാണ് എസിസിഎയില്‍ ഉള്ളത്. 3 ലെവലുകളിലായി ഇവയെ ക്രമീകരിച്ചിട്ടുണ്ട്. അവ,

1. Foundation / Knowledge Level

മൂന്ന് വിഷയങ്ങളാണ് ഈ ലെവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2. Skill Level  

ഈ ലെവലില്‍ 6 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3. Professional  Level

ശേഷിക്കുന്ന നാല് വിഷയങ്ങളാണ് ഈ ലെവലിലുള്ളത്. എസന്‍ഷ്യല്‍ മോഡ്യൂളില്‍ പെട്ട 2 വിഷയങ്ങളും ഓപ്ഷണല്‍ മോഡ്യൂളിലെ രണ്ട് വിഷങ്ങളുമാണ് അവ.

ഇവയ്ക്ക് ശഷം 36 മാസത്തെ വര്‍ക്ക് എക്‌സ്പീരിയന്‍സ് കൂടി കഴിഞ്ഞാല്‍ നിങ്ങളൊരു ‘GLOBAL CA’ ആകും.  

എങ്ങനെയാണ് പരീക്ഷകള്‍ നടത്തുക?

പരീക്ഷകളും ഓണ്‍ലൈന്‍ ആയാണ് നടത്തുക. എസിസിഎ അംഗീകാരമുള്ള ഏത് സെന്ററിലും പരീക്ഷ എഴുതാം. ഒരു വര്‍ഷം നാല് പരീക്ഷകള്‍ നടക്കാറുണ്ട്. അതേസമയം FIA ഏതുസമയത്തും അറ്റന്‍ഡ് ചെയ്യാം.  

ജോലി ലഭിക്കാന്‍ ACCA പൂര്‍ണമായും കഴിയണോ?

വേണ്ട, ACCA യുടെ 7-9 പേപ്പറുകള്‍ കഴിയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ജോലി വാഗ്ദാനങ്ങള്‍ വന്നുതുടങ്ങും.  

ഓണ്‍ലൈന്‍ കോഴ്‌സായതിനാല്‍ അധ്യാപകരുടെ ശ്രദ്ധ വേണ്ടവിധം ലഭിക്കുമോ?

പരിചയ സമ്പന്നരായ അധ്യാപകരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തു കൊണ്ടുവരാനും പ്രയോജനപ്പെടുത്താനും സഹായിക്കും. ഓരോ പാഠഭാഗങ്ങള്‍ കഴിയുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ പരീക്ഷകള്‍ നടത്തുന്നു. പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

കോഴ്‌സ് ഫീ എത്രയാകും?

FIA ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ട്യൂഷന്‍ ഫീ മാത്രം 50,000 രൂപ വരും. എന്നാല്‍ ഡികെലേണര്‍ ആപ്പ് മുഖേന നിങ്ങള്‍ക്ക് 9,999 രൂപയ്ക്ക് FIA  പഠിക്കാം.

അപ്പോള്‍ സമയം കളയാതെ നിങ്ങളുടെ അവസരം ഉപയോഗിക്കൂ. ഒരു ഗ്ലോബല്‍ കരിയര്‍ ലക്ഷ്യമിട്ട് ഇന്നുതന്നെ പഠിച്ചു തുടങ്ങാം.

+91-8075570525 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button