VATTAMKULAM
വട്ടംകുളത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
വട്ടംകുളം : കോട്ടയം മെഡിക്കൽ കോളേജ് ബിൽഡിംഗ് തകർന്നു വീണ് ജീവനഷ്ടമായതും ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കാവശ്യമായ സാമഗ്രികൾ ഇല്ലാത്തതും കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ച ആണെന്ന് ആരോപിച്ചും ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് വട്ടംകുളത്ത് മുസ്ലിം ലീഗ് പ്രവർത്തകര് പ്രതിഷേധ പ്രകടനം നടത്തി.
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് ഇബ്രാഹിം മൂതൂർ, ടിപി ഹൈദരലി, പത്തിൽ അശ്റഫ്, സിപി ബാപ്പുട്ടി ഹാജി, വി വി എം മുസ്തഫ, കഴുങ്കിൽ മജീദ്, കെ വി അബ്ദുള്ളക്കുട്ടി മാസ്റ്റർ, എംകെഎം അലി,പത്തിൽ സിറാജ്, ഹസൈനാർ നെല്ലിശ്ശേരി, യൂവി സിദ്ധീഖ്,ഉമ്മർ ടി യു, എം കെ മുജീബ്, ഉമ്മർ മാണൂർ, ജാഫർ പോട്ടൂർ, മുഹമ്മദലി കാരിയാട്ട്, സുലൈമാൻ തൊണ്ടിയിൽ, സിപി മുഹമ്മദലി, അക്ബർ പനച്ചിക്കൽ,സജീർ എം എം, സുലൈമാൻ മൂതൂർ നേതൃത്വം നൽകി