EDAPPAL
വട്ടംകുളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി;എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം നടത്തി
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാനം ചെയ്തു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വിദ്യാർത്ഥികളായ ബിരുദ പഠനക്കാർക്കാണ് ലാപ്ടോപ്പുകൾ നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസീല സജീബ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ, ആർ രാജേഷ് , കഴുങ്കിൽ മജീദ്, ശ്രീജ പാറക്കൽ, ഹസൈനാർ നെല്ലിശ്ശേരി , അക്ബർ പനച്ചിക്കൽ , ഇ എസ് സുകമാരൻ, ശാന്താ മാധവൻ, സുഹൈല എന്നിവർ സംസാരിച്ചു.