വട്ടംകുളം കനിവ് ബഡ്സ് സ്കൂളിലെ ഭിന്നശേഷി ദിനാചരണം വേറിട്ട ലോകം തീർത്തു
എടപ്പാൾ: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആർടിസ്റ്റുകളായെത്തി.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് ആനന്ദത്തിൻ്റെ ദിനം. വട്ടംകുളം പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കനിവ് ബഡ്സ് സ്കൂളിലാണ് ഭിന്നശേഷി ദിനാചരണം വേറിട്ട ലോകം തീർത്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും, പഞ്ചായത്ത് മെമ്പർമാരും, കുടുംബശ്രീ അംഗങ്ങളും, ഐ.സി.ഡി.എസ് സൂപ്പർവൈസറും ആട്ടവും ,പാട്ടുമായി ഭിന്നശേഷി കുട്ടികൾക്കൊപ്പം ഒരു ദിനം ചിലവിട്ടു. അവർക്കൊപ്പം പോരായ്മകൾ മറന്ന് കുട്ടികളും ഗായകരായി മാറിയപ്പോൾ ഭിന്നശേഷി ദിനാചരണം പുതിയ അനുഭവമായി. പഞ്ചായത്ത് പ്രസിഡൻറ് കഴുങ്കിൽൽ മജീദ് ഉദ്ഘാടനം ചെയ്തു.കോമഡി ആർടിസ്റ്റ് ആദിൽ ജഹാൻ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് അധ്യക്ഷനായിരുന്നു.എം.എ.നജീബ്, ദീപ മണികണുൻ ,ശ്രീജ പാറക്കൽ, ഹസൈനാർ നെല്ലിശ്ശേരി, സെക്രട്ടറി പി.എം മനോജ്, അസി: സെക്രട്ടറി മീനാകുമാരി സി.വി.ഷരീഫഎം.ഉണ്ണികൃഷ്ണൻ, കെ.സുധാകരൻ, അക്ബർ പനയ്യിക്കൽ, ഇ.പ്രകാശ്, ശബരി വേലപ്പൻ, കൃഷ്ണേന്ദു മോഹൻ പ്രസംഗിച്ചു.ഭിന്ന ശേഷി കുട്ടികളുടെയും, രക്ഷിതാക്കളുടെയും വിവിധ കലാ മത്സരങ്ങളും നടന്നു.ഭിന്ന ശേഷി കുട്ടികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി.