EDAPPAL
ഭിന്നശേഷികാർക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
എടപ്പാൾ | ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഭിന്നശേഷികാർക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് സിവി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ സ്വപ്ന ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ദിനേശൻ സ്വാഗതവും അങ്കണവാടി വർക്കർ ഷൈനി നന്ദിയും പറഞ്ഞു