KERALA

‘ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി’… ട്രോളി ടി.സിദ്ധിഖ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നൂറുസീറ്റ് തികയ്ക്കുമെന്ന സി.പി.എമ്മിന്റെ അവകാശവാദത്തെ പരിഹസിച്ച് ടി.സിദ്ധിഖ് എം.എൽ.എ. തക്കാളി വില നൂറ് കടന്നതുമായി ബന്ധപ്പെട്ടാണ് സിദ്ധിഖിന്റെ പരിഹാസം. ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി’എന്ന അടിക്കുറിപ്പോടെ തക്കാളി വിൽപ്പനയുടെചിത്രവും അദ്ദേഹം ഫേസ്ബുക്കിൽപങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴകനത്തതോടെ തക്കാളി വില കുതിച്ചുയരുകയാണ്.തക്കാളി വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 40 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് ഒറ്റയടിക്ക് കുത്തനെ കൂടിയത്. തക്കാളിക്ക് മാത്രമല്ല ബീൻസിനും വഴുതനക്കും പയറിനുമെല്ലാം വില കൂടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button