CHANGARAMKULAM
എൽഎസ്എസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടി പന്താവൂർ ജനത സ്കൂൾ

ചങ്ങരംകുളം :എൽഎസ്എസ് പരിക്ഷയിൽ മിന്നുന്ന വിജയം നേടി അഭിമാനകരമായ നേട്ടം കൈവരിച്ച് ചങ്ങരംകുളം പന്താവൂർ ജനത സ്കൂൾ.പരീക്ഷ എഴുതിയ പതിമുന്ന് കുട്ടികളിൽ പത്ത് പേരാണ് പരീക്ഷയിൽ വിജയിച്ച് അഭിമാനമായത്.
നവധ വി മനോജ്,അമേയ സുജീഷ്,മാളവിക മോഹൻ
മുഹമ്മദ് അജ്സൽ,ഗൗരി നന്ദ,മിൻഹ ഫാത്തിമ
ദേവന,ശിഖ,ഫാത്തിമ റിസ്വാൻ,കാർത്തിക് തുടങ്ങിയവരാണ് വിജയിച്ചത്.വിജയികളായവരെ സ്കൂളിൽ വെച്ച് അനുമോദിച്ചു.ആലംകോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിക്കാൻ കഴിഞ്ഞെന്നും ചിട്ടയായ പരിശീലനത്തിലൂടെയാണ് ജനത സ്കൂൾ ഈ വിജയം നേടിയെടുത്തതെന്നും അധ്യാപകർ പറഞ്ഞു.
