CHANGARAMKULAM
വീട് കുത്തി തുറന്ന് മോഷണം
ചങ്ങരംകുളം: കക്കിടിപ്പുറത്ത് വീട് കുത്തി തുറന്ന് 6000 രൂപയോളം മോഷ്ടിച്ചു. ഗോവിന്ദൻകുട്ടി മാസ്റ്ററുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു.
വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ വിവരമറിയിക്കുകയും വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്.പോലീസിനെ വിവരം അറിയിക്കുകയും സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയും ചെയ്തു.