EDAPPAL

പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി തറയിൽ അംഗൻവാടിയിലാണ് പ്രത്യേകം സജ്ജീകരിച്ച ഹാളിൽ പദ്ധതി ആരംഭിച്ചത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മജീദ് കഴങ്ങിൽ അധ്യക്ഷത വഹിച്ചു സിഡിപി ഓ ബിന്ദു സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡണ്ട് ഫസീല സജീബ് ഹസൈനാർ നെല്ലിശ്ശേരി, സെക്രട്ടറി രാജേഷ്, പ്രിയൻ, കെ റെയിൽ,ടി സി ഇബ്രാഹിം,നാസർ കൊലക്കാട്, സുലൈഖ മമ്മി,ബിന്ദു മധുസൂദനൻ, രേഷ്മ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.. നീ ന,ഐ സി ഡി എസ്, സൂപ്പർവൈസർ നന്ദി പ്രകാശിപ്പിച്ചു, തുടർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി എക്സൈസ് ഓഫീസർ പ്രമോദ് പി പി,ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി കുടുംബിനികളുടെയും പൊതുജനങ്ങളുടെയും ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ ക്ലാസ്സിൽ സമകാലീന ലഹരിയുടെ വിപത്തുകളെ സംബന്ധിച്ച് സമഗ്രമായ ക്ലാസുകൾ ജനങ്ങൾ വളരെ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്.ലഹരി വിരുദ്ധപ്രവത്തനങ്ങൾക്കു ഉദ്യോഗസ്ഥരുടെ സേവനങ്ങൾ പൊതുജന ങ്ങൾക്കു ഉപയോഗപ്പെടുത്താവുന്ന രീതികളെ സംബന്ധിച്ചും വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button