Thiruvananthapuram

സമ്മര്‍ ബമ്ബര്‍, പത്തുകോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്ബർ ഒന്നാം സമ്മാനം നേടിയത് എസ്‌ജി 513715 എന്ന നമ്ബർ ടിക്കറ്റ്.10 കോടി രൂപയാണ് ബി.ആർ 102 സമ്മർ ബമ്ബറിന്റ ഒന്നാം സമ്മാനം. പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹത നേടിയത്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതില്‍ കൂടുതല്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞത് പാലക്കാട് ആണ്. ടിക്കറ്റ് വില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും തൃശൂർ ജില്ലയുമാണ്.

50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള സമ്മർ ബമ്ബറിന് 500 രൂപയില്‍ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാന ഘടനയാണുള്ളത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്ബരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നല്‍കുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നല്‍കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

ക്രിസ്മസ് പുതുവത്സര ബമ്ബറായിരുന്നു അടുത്തിടെയായി നറുക്കെടുത്തത്. XD 387132 എന്ന നമ്ബറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന് ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും ലഭിച്ചിരുന്നു. സമ്മർ ബമ്ബറിനൊപ്പം വിഷു ബമ്ബർ, മണ്‍സൂണ്‍ ബമ്ബർ, തിരുവോണം ബമ്ബർ, പൂജാ ബമ്ബർ, ക്രിസ്മസ് പുതുവത്സ ബമ്ബർ എന്നിങ്ങനെ ആറ് ബമ്ബറുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button