CHANGARAMKULAMLocal news
ലോറി തട്ടി മരം ഇലക്ട്രിക് ലൈനിലേക്ക് വീണ് ഒഴിവായത് വന്‍ ദുരന്തം
സംഭവം ചങ്ങരംകുളം ചിയ്യാനൂരില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ
ചങ്ങരംകുളം:റോഡിലേക്ക് ചാഞ്ഞ് നിന്ന മരക്കമ്പില്‍ ടോറഹ് ലോറി മരം ഇലക്ട്രിക് ലൈനിലേക്ക് വീണ് വന്‍ ദുരന്തം ഒഴിവായി.ചങ്ങരംകുളം ചിയ്യാനൂരില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.വന്‍ ശബ്ദത്തോടെ മരം കത്തുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.സംഭവസമയത്ത് റോഡില്‍ ആളില്ലാതിരുന്നത് കൊണ്ടും വൈദ്യുതി നിലച്ചത് കൊണ്ടും വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.നാട്ടുകാരുടെയും കെഎസ്ഇബി അജീവനക്കാരുടെയുംകൃത്യമായ ഇടപെടല്‍ മൂലം റോഡില്‍ നിന്ന് പെട്ടെന്ന് മരം വെട്ടിമാറ്റി റോഡിലെ ഗതാഗത തടസം മാറ്റി വൈദ്യുതി തകരാറുകളും പരിഹരിച്ചു.