EDAPPALLocal news

ഇര്‍ഷാദ് കൊലപാതകം പ്രധാന പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി

എടപ്പാള്‍:ആറ് മാസം മുമ്പ് പന്താവൂരില്‍ താമസിച്ചിരുന്ന ഇര്‍ഷാദിനെ പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷം വട്ടംകുളത്തെ വാടകവീട്ടിലെത്തിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പൂക്കരത്തറയിലെ മാലിന്യം തള്ളുന്ന കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതി വട്ടംകുളം സ്വദേശി സുഭാഷിനെ കൃത്യം നടത്തിയ വട്ടംകുളത്തെ വാടക ക്വാര്‍ട്ടേഴ്സിലെത്തിച്ച് അന്യേഷണ സംഘം തെളിവെടുപ്പ് നടത്തി.
റിമാന്റില്‍ കഴിഞ്ഞ രണ്ടാം പ്രതി എബിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒന്നാം പ്രതി സുഭാഷിനെ മാത്രമാണ് അന്യേഷണസംഘം തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു,ഡിവൈഎസ്പിസ്ക്വാഡ് അംഗം രാജേഷ്,ചങ്ങരംകുളം എസ്ഐ ഹരിഹരസൂനു,എഎസ്ഐ ശ്രീലേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്തരും,ഫോറന്‍സിക് വിഭാഗവും ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് കൃത്യം നടന്ന മുറിയില്‍ പരിശോധന നടത്തി തെളിവെടുത്തത്.രക്തക്കറ കഴുകികളായാന്‍ ഉപയോഗിച്ച വൈഫറും,ഇര്‍ഷാദ് വെള്ളം കുടിക്കാന്‍ ഉപയോഗിച്ച പ്ളാസ്റ്റിക്ക് കുപ്പിയും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ഏഴ് മണിയോടെ പരിശോധ പൂര്‍ത്തിയാക്കി സംഘം മടങ്ങി.അടുത്ത ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും.വട്ടംകുളത്ത് തന്നെ വാടകക്ക് താമസിച്ചിരുന്ന പ്രതിയെ തെളിവെടുപ്പിന് കൊണ്ട് വന്നതറിഞ്ഞ് നിരവധി നാട്ടുകാര്‍ പ്രദേശത്ത് തടിച്ച് കൂടിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button