EDAPPALLocal news

ലോക ഏയ്ഡ്സ് ദിനാചരണം നടത്തി

എടപ്പാൾ: കാടഞ്ചേരി ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ ലോക ഏയ്ഡ്സ് ദിനാചരണം നടത്തി. പി ടി എ പ്രസിഡൻ്റ് കമ്മു നീർക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൾ സി.ഹംസ അധ്യക്ഷത വഹിച്ചു. കാലടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ് , സതീഷ് അയ്യാപ്പിൽ എന്നിവർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. സ്ക്കൂൾ പ്രധാന അധ്യാപിക കെ.ശ്രീജ, NSS കോ-ഓർഡിനേറ്റർ എസ്.പ്രവീൺ, സി.ബീന, എസ്.സുജി, എ.അജ്മൽ, പി. ശ്രീ കല എന്നിവർ സംസാരിച്ചു. അസമത്വങ്ങൾ അവസാനിപ്പിക്കാം ഏയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശ പ്രതിജ്ഞ വിദ്യാർത്ഥികളും ആരോഗ്വ പ്രവർത്തകരും അധ്യാപകരും ആശ പ്രവർത്തകരും എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button