EDAPPAL
ലൂട്ട് വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറിൽ ഡിഫെൻഡേഴ്സ് എഫ് സി ചാമ്പ്യന്മാരായി
കുമരനെല്ലൂർ വി എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളാളൂർ നരിമാളം കുന്ന് ഹിൽടോപ്പ് ഫുട്ബോൾ ഗ്രൗണ്ടിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വന്നിരുന്ന ലൂട്ട് വെള്ളാളൂർ പ്രീമിയർ ലീഗ് സീസൺ ആറിൽ പീടീസ് എഫ് സി യെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ഡിഫെൻഡേഴ്സ് എഫ് സി ചാമ്പ്യമാരായി. ഡിഫെൻഡേഴ്സ് എഫ് സിയുടെ നഗുലിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു . സമാപന ചടങ്ങിൽ വി പി എൽ ടൈറ്റിൽ സ്പോൺസർമാരായ ലൂട്ട് ജന്റ്സ് വെയർ എടപ്പാളിലെ മാനേജിങ് ഡയറക്ടർ മാരായ ഉമ്മർ, ജാഫർ, വി എഫ് സി ക്ലബ് പ്രസിഡന്റ് നഹാസ് വെള്ളാളൂർ,അഷറഫ് പി ടി വെള്ളാളൂർ, എം വി റഫീഖ് ടി ടി നൗഷാദ് തങ്ങൾ പി ടി റഷീദ് കുമരനെല്ലൂർ, ഇബ്റഹിം വി വി എം വി കുഞ്ഞാവ, അബൂബക്കർ കെ.കെ, ഉസ്മാൻ കെ തുടങ്ങിയവർ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു .